Abraham Josephs Dynamic Touch Pain Healing

Abraham Joseph's Dynamic Touch Pain Healing

Healing Pain without Drugs

ഡൈനാമിക് ടച്ച്

dsപ്രധാനമായും വിവിധതരം വേദനകൾക്കുള്ള ഔഷധരഹിത ചികിൽസയാണ് ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ്.  മരുന്ന്, എണ്ണ, കുഴമ്പ്, ഓയിന്റ്‌മെന്റ് തുടങ്ങി യാതൊരുവിധ ഔഷധങ്ങളും ഈ ചികിൽസയ്ക്ക് ആവശ്യമില്ല.  കാലപ്പഴക്കം ചെന്ന കൊടിഞ്ഞി (Migraine), തലവേദന, പല്ലുവേദന, വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചിട്ടുള്ള തട്ട്, മുട്ട്, കാൽതെറ്റി വീഴൽ, ഉയരത്തിൽ നിന്നുള്ള വീഴ്ച, ഭാരമുയർത്തൽ തുടങ്ങിയവയുടെ ഫലമായുണ്ടായ വേദനകൾ, പലവിധ ചികിൽസാ രീതികൾ പരീക്ഷിച്ചിട്ടും സുഖപ്പെടാതെ നിൽക്കുന്ന കഴുത്ത് വേദന, കൈകാൽ വേദന, നടുവ് വേദന തുടങ്ങിയവ കൂടാതെ ഉറക്കക്കുറവ്, ടെൻഷൻ, സ്‌ട്രോക്കുണ്ടായത് മൂലമുള്ള കൈകാലുകളുടെ സ്വാധീനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഡൈനാമിക് ടച്ചിലൂടെ മികച്ച ഫലം ലഭിക്കുന്നു.
ശരീരത്തിലുള്ള വിവിധ മർമ്മ സ്ഥാനങ്ങളിൽ സമ്മർദ്ദം (pressure) ഏൽപിച്ച് രോഗശമനം വരുത്തുകയെന്നതാണ് ഈ ചികിൽസാ രീതിയുടെ പ്രത്യേകത.  രോഗസ്ഥിതിയനുസരിച്ച് അര മണിക്കൂറിൽ താഴെയോ അതിലധികമോ ആണ് ചികിൽസയ്ക്കായി വേണ്ടി വരുന്ന സമയം.  അധികം പഴക്കമില്ലാത്ത വേദനകൾ ഒന്നോ, രണ്ടോ സിറ്റിംഗിലൂടെ മാറാറുണ്ടെങ്കിലും വേദനയുടെ ഗൗരവവും കാലപ്പഴക്കവുമനുസ്സരിച്ച് ചിലർക്ക് കൂടുതൽ സിറ്റിംഗുകൾ വേണ്ടി വന്നേക്കാം.
പ്രമുഖ ദിനപ്പത്രങ്ങൾ, ആരോഗ്യമാസികകൾ, ആകാശവാണി, ന്യൂസ് ചാനലുകൾ തുടങ്ങിയ വിവിധ മാധ്യമങ്ങൾ ഈ ചികിൽസാരീതിയെപ്പറ്റി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.  കൂടാതെ മംഗളം സണ്‌ഡേ സപ്ലിമെന്റിൽ 24/05/2017ലും, ജനയുഗം സണ്‌ഡേ സപ്ലിമെന്റിൽ  03.09.2017ലും ഡൈനാമിക് ടച്ചിനെ ആസ്പദമാക്കി ലേഖനങ്ങൾ വന്നിരുന്നു.  അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് ധാരാളം വിദ്യാർത്ഥികളുടെ വേദനകൾ സുഖപ്പെടുത്തിയിരുന്നു.   കേരളത്തിലും, തമിഴ്‌നാട്ടിലും, വിദേശത്തുമുള്ള ഗുരുക്കന്മാരിൽ നിന്ന് മർമ്മ ചികിൽസ ഉൾപ്പെടെ വിവിധ ഔഷധ രഹിത ചികിൽസാ രീതികൾ അഭ്യസിക്കുകയും ഇതു സംബന്ധിച്ചുള്ള ധാരാളം പുസ്തകങ്ങൾ പഠന വിധേയമാക്കുകയും ചെയ്തതിന് ശേഷം വികസിപ്പിച്ചെടുത്തിട്ടുള്ള ഔഷധ രഹിത ചികിൽസാരീതിയാണ് ഡൈനാമിക് ടച്ച്.  ഇൻഡ്യയിലോ, വിദേശത്തോ ഇത്തരത്തിലുള്ള വേദനാ ചികിൽസ ചെയ്യുന്ന മറ്റാരുമില്ല.  അമേരിക്കയിലുള്ള ആപ്പിൾ അക്കാഡമി പ്രസ് പ്രസിദ്ധീകരിക്കുന്ന വിവിധ ചികിൽസാ രീതികളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമായ Holistic Health Care possibilities and challenges Volume-II ൽ എബ്രഹാം ജോസഫിന്റെ ഡൈനാമിക് ടച്ചിനെപ്പറ്റി ഒരദ്ധ്യായം ചേർത്തിട്ടുണ്ട്.
വേദന ചികിൽസാ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2016 സെപ്റ്റംമ്പർ 15ന് തിരുവനന്തപുരം പന്നിയോട് ജാനകി മെമ്മോറിയൽ ട്രസ്റ്റും, ഭാരതീയ നാട്ടുവൈദ്യ സമിതിയും സംയുക്തമായി നൽകിയ മർമ്മ വൈദ്യരത്‌ന അവാർഡും, 2016 ഫെബ്രുവരി 23ന് കന്യക ആരോഗ്യ മംഗളം എന്നിവ സംയുക്തമായി നൽകിയ പുരസ്‌കാരം പടമുഖം സ്‌നേഹമന്ദിരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ വച്ച് ഏറ്റുവാങ്ങുകയും ചെയ്തു. 2016 ഡിസംബർ 12ന്  കോട്ടയം ഡി.സി. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രാണിക് ഹീലിംഗ് സുവർണ്ണ ജുബിലി ആഘോഷത്തോടനുബന്ധിച്ച് വേദനാ ചികിൽസാ രംഗത്തെ 25 വർഷത്തെ സേവനങ്ങൾ പരിഗണിച്ച് എബ്രഹാം ജോസഫിന് മെമന്റോ നൽകി ആദരിച്ചു.  2017 മെയ് 27ന് തിരുവനന്തപുരം കോൺകോഡിയ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ട്രഡീഷണൽ സിസ്റ്റം ഓഫ് മെഡിസിൻ ആന്റ് സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു.  2017 മെയ് 1ന് കേരളാ ലേബർ മൂവ്‌മെന്റ് ഇടുക്കി രൂപതാ അവാർഡും ലഭിച്ചു.  24/06/2017ൽ മംഗളം ദിനപ്പത്രവും മംഗളം ടെലിവഷൻ ചാനലും സംയുക്തമായി ചെറുതോണി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ബഹു. ഇടുക്കി എം.പി.അഡ്വ. ജോയ്‌സ് ജോർജ്ജ്, ബഹു. ഇടുക്കി എം.എൽ.എ. ശ്രീ റോഷി അഗസ്റ്റിൻ, കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ സി.വി. വർഗ്ഗീസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മംഗളം ദിനപ്പത്രം എം.ഡി., ടെലിവിഷൻ ചാനൽ എം.ഡി., തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ബഹു. വൈദ്യുതവകുപ്പ് മന്ത്രി ശ്രീ എം.എം. മണിയിൽ നിന്നും മംഗളം 'ആരോഗ്യമിത്ര' അവാർഡ് ഏറ്റുവാങ്ങി.
2017 സെപ്റ്റംമ്പർ 15 മുതൽ 17 വരെ കോട്ടയത്ത് വച്ച് നടന്ന 7-ാ മത് യൂറോ-ഇൻഡ്യാ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഹോളിസ്റ്റിക് മെഡിസിൻ  (ICHM 2017) എന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസുൾപ്പെടെ ആറ് അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസുകളിൽ ഔഷധങ്ങളുപയോഗിക്കാതെ വേദനകൾ സുഖപ്പെടുത്തുന്നതിനെ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോൺഫറൻസുകളുടെ ഭാഗമായി നടത്തിയ 3 ദിവസത്തെ 'ഡൈനാമിക് ടച്ച് ' മെഡിക്കൽ ക്യാമ്പുകളിൽ ഇൻഡ്യക്കാരും, വിദേശികളുമായ ധാരാളം പേർ രോഗ സൗഖ്യം നേടി.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ളവർ വേദനകൾ മാറ്റാനായി  സമീപ പ്രദേശങ്ങളിലുള്ള ലോഡ്ജുകളിൽ താമസിച്ചാണ് ചികിൽസയ്ക്ക് എത്തുന്നത്.   ഈ ചികിൽസാ രീതി വിവിധ മേഖലകളിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നാനോ സയൻസ് & കെമിക്കൽ സയൻസ് ഡയറക്ടർ Prof. Dr. സാബു തോമസ് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ വി.എസ്. ശിവകുമാറിന് ഒരു കത്ത് നൽകുകയും അദ്ദേഹം അത് ബഹു. അരോഗ്യ വകുപ്പ് സെക്രട്ടറിക്ക്  ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു.  ബഹു. ഇടുക്കി എം.പി. അഡ്വ. ജോയ്‌സ് ജോർജ്ജ്, ഇടുക്കി എൽ.എ. ശ്രീ റോഷി അഗസ്റ്റിൻ തുടങ്ങിയവരുടെ എല്ലാവിധ പ്രോൽസാഹനവും ലഭിച്ചുകൊണ്ടിരിക്കുന്നു.
2017 ഫെബ്രുവരി മുതൽ എല്ലാ ബുധനാഴ്ചയിലും നെടുങ്കണ്ടം എൻ.എസ്. കരയോഗം ഓഫീസിലും (യൂണിയൻ ബാങ്കിന് എതിർവശം), എല്ലാ വ്യാഴാഴ്ചയും ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഓഫീസിലും (മംഗളം പത്ര ഓഫീസിന് സമീപം) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഡൈനാമിക് ടച്ച് മെഡിക്കൽ ക്യാമ്പുകൾ നടത്തി വരുന്നു. തിരുവനന്തപുരം പോസിറ്റീവ് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന മരുന്നില്ലാതെ വേദന മാറ്റാൻ ഡൈനാമിക് ടച്ച് എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കുന്നു.ചികിൽസാ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, പുസ്തകങ്ങളുടെ കോപ്പി ബുക്ക് ചെയ്യുന്നതിനും താഴേ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. Mob:- 9747036236

LATEST NEWS

 • ICECM-2017

  Euro-India International Conference on Experimental and Clinical Medicine (ICECM-2017) on 10-12 Nove

  More...
 • Publishing soon

  Dynamic Touch for Healing Pain without Drugs

  More...
 • Nedumkandam Camp

  8am to 5pm Every Wednesday at NSS Karyogam office hall Nedumkandam,Idukki, Kerala (Opposit Union Ban

  More...